മോദി അംബാനിയുടെ ഇടനിലക്കാരന്‍; തെളിവുകളുമായി രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി; റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിന് തെളിവായി എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ സന്ദേശം രാഹുല്‍ പുറത്ത് വിട്ടു.

ഇടപാടിന് മുമ്പ് അനില്‍ അംബാനി എങ്ങനെ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ടുവെന്നും. മോദി കരാര്‍ ഒപ്പിടുമെന്ന് പത്ത് ദിവസം മുമ്പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്നും രാഹുല്‍ ചോദിച്ചു. മോദി അംബാനിയുടെ ഇടനിലക്കാരനായെന്നും, അംബാനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിലൂടെ പ്രധാനമന്ത്രി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി.

Top