മോദിക്ക് മുന്നില്‍ എന്ത് കേന്ദ്ര മന്ത്രി . . കണ്ണന്താനത്തെ പിടിച്ചു മാറ്റി എസ്.പി.ജി !

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ പറ പറക്കുകയാണ് ആ ദൃശ്യങ്ങള്‍ . .

പൂന്തുറയില്‍ മത്സ്യതൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിക്കുന്നത് സുരക്ഷാ സേന (എസ്.പി.ജി) ക്യാമറയില്‍ പകര്‍ത്തവെ മറയുന്ന തരത്തില്‍ നിന്ന കണ്ണന്താനത്തെ പിടിച്ചു മാറ്റുന്ന ദൃശ്യമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

മോദിയെ ക്യാമറയില്‍ കൃത്യമായി ലഭിക്കുന്നതിന് സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തെ പുറകിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു.

ജനങ്ങള്‍ മോദിയോട് പറഞ്ഞ കാര്യങ്ങള്‍ മൊഴി മാറ്റുകയായിരുന്നു കണ്ണന്താനം.

കണ്ണന്താനത്തെ എസ്പിജി ഉദ്യോഗസ്ഥര്‍ മാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനകം തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

Top