ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കും; വിമര്‍ശനവുമായി മോദി

കോല്‍ക്കത്ത: മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് മോദി പറഞ്ഞു. ബംഗാളിലെ താംലുകില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശ്വരനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ദീദി അസ്വസ്ഥയാണ്. ഈ ദിവസങ്ങളില്‍ സംസാരിക്കാന്‍പോലും ആഗ്രഹിക്കാതെയാണ് അവര്‍ പെരുമാറുന്നത് മോദി പറഞ്ഞു.

ഫോനി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാന്‍ മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ തന്നോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

Top