പ്രതിപക്ഷ സഖ്യം;’ഒരുമിച്ചവരെല്ലാം അധികാര തര്‍ക്കം ആരംഭിച്ച് കഴിഞ്ഞു’, വിമര്‍ശനവുമായ് മോദി

ഗാന്ധിനഗര്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കക്ഷികള്‍ ഇതിലൂടെ അവരുടെ നിലനില്‍പ്പിനായ് ശ്രമിക്കുകയാണ്. എന്നാല്‍ താന്‍ തന്റെ രാജ്യത്തിന്റെ താല്‍പര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മോദിയുടെ വിമര്‍ശനം.

റാലിയിലൂടെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും, ഒരുമിച്ചവര്‍ എല്ലാം അധികാര തര്‍ക്കം ആരംഭിച്ചു കഴിഞ്ഞുവെന്നും മോദി വിമര്‍ശനം ഉന്നയിക്കുന്നു. അഴിമതിക്കെതിരായ തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവര്‍ പ്രകോപിതരായത് സ്വാഭാവികമായ കാര്യം മാത്രമാണെന്നും സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിക്കാത്തതിനാലാണ് ഇവരെല്ലാം ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും. അതിന്റെ പേരാണ് വിശാല സഖ്യം എന്നുമാണ് മോദി പരിഹസിച്ചത്. വിശാല സഖ്യം ബിജെപിക്ക് എതിരെയല്ല, രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും വരുന്ന പൊതുതെരഞ്ഞടുപ്പില്‍ മഹാസഖ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top