മമത ബംഗാളിന്റെ വികസനം തടയുന്ന മുഖ്യമന്ത്രിയെന്ന് മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമത എന്നും കേന്ദ്രസര്‍ക്കാരുമായി അവര്‍ സഹകരിക്കില്ലെന്നും മോദി വിമര്‍ശിച്ചു.

പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല. എല്ലാ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ യോഗത്തില്‍ നിന്ന് മാറിനില്‍ക്കും. ധാര്‍ഷ്ട്യക്കാരിയാണ് മമതയെന്നും മോദി പറഞ്ഞു.

വികസനത്തിന്റെ പേരില്‍ ബംഗാളില്‍ നടക്കുന്നത് കൊളളയാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ മമത എതിര്‍ക്കുന്നു. കേന്ദ്രപദ്ധതികള്‍ക്കും ജനങ്ങള്‍ക്കും ഇടയിലുള്ള ഒരു മതിലായി മമത നില്‍ക്കുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മമത സര്‍ക്കാര്‍ നിര്‍ത്തലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്നും ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കൊപ്പം തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top