കോവിഡ് വാക്സിനുകൾക്കെതിരായുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ മോദി

ൽഹി : വാക്സിനുകൾക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും. രാജ്യം ഏറെ നാളായി കാത്തിരുന്ന ദിവസമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി വാക്‌സിനേഷൻ യജ്ഞം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കോവിഡ് മുന്നണി പോരാളികളെയും പ്രധാനമന്ത്രി ആദരിച്ചു. എന്നാൽ, കൊവാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൽ ആശങ്കയറിച്ച് ഒരു വിഭാഗം ഡോക്ടർമാർക്ക് രംഗത്തെത്തി.മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി ഒരു ഘട്ടത്തിൽ വികാരാധീനനായി. ഡൽഹി എയിംസിൽ ശുചീകരണ തൊഴിലാളി മനീഷ് കുമാറാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും ആദ്യദിനം തന്നെ വാക്‌സിൻ സ്വീകരിച്ചു.

Top