വികസനത്തിന്റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തും: നരേന്ദ്ര മോദി

പാറ്റ്‌ന: വികസനത്തിന്റെ ഗംഗയുമായി താന്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് നരേന്ദ്ര മോദി. ബിഹാറിലെ പാലിഗഞ്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിഹാറിലെ പ്രതിപക്ഷ സഖ്യം ആയിരക്കണക്കിന് കോടിയുടെ ആസ്തിയാണ് അഴിമതി നടത്തി നേടിയത്. രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ അവര്‍ക്ക് യാതൊരു ചിന്തയുമില്ലെന്നും മോദി കുറ്റപ്പെടുത്തി .

Top