മോദിക്ക് വീണ്ടും നാവുപിഴ; ഗാന്ധിജിയെ ‘മോഹന്‍ലാല്‍’ കരം ചന്ദ് ഗാന്ധിയാക്കി, വീഡിയോ കാണാം

modi

പാട്‌ന: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേര് തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്നതിന് പകരം ‘മോഹന്‍ലാല്‍’ എന്നാണ് മോദി പരാമര്‍ശിച്ചത്. ഇത് മൂന്നാം തവണയാണ് മോദി ഗാന്ധിജിയുടെ പേര് തെറ്റിച്ച് പറയുന്നത്.

ബിഹാറിലെ പാട്‌നയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെയായിരുന്നു നാവുപിഴ. ഇതിന് മുന്‍പ് 2013ലും 2014ലും സമാനമായ തെറ്റ് മോദി ആവര്‍ത്തിച്ചിരുന്നു.

Top