സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

Modi

റിയാദ്: സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ദുബായില്‍ ആരംഭിച്ച ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. 139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

സാങ്കേതികവിദ്യ സാധാരണക്കാരെ ശാക്തീകരിച്ചു കഴിഞ്ഞു. വികസനക്കുതിപ്പിനിടയിലും ദാരിദ്ര്യവും പോഷകക്കുറവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മിസൈലുകള്‍ക്കും ബോംബുകള്‍ക്കുമായി വന്‍തുകകള്‍ രാജ്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നാല് ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാവിലെ, അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ സമൂഹത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

Top