Modi addressed party MLAs on the issue of cash crisis in the wake of demonetization

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡിജിറ്റല്‍ സമ്പത്‌വ്യവസ്ഥ ജീവിതരീതിയാണെന്നും, പ്രതിപക്ഷം അഴിമതിവിരുദ്ധ പോരാട്ടത്തിന് എതിരാണെന്നും നരേന്ദ്രമോദി പറഞ്ഞു.

കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായി പാര്‍ട്ടിയെയാണ് കണ്ടത്. നോട്ട് നിരോധനത്തില്‍ ഉദ്ദേശശുദ്ധി ജനങ്ങളോട് വിശദീകരിക്കാന്‍ ബിജെപി എംപിമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

അവരവരുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളോട് വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാനമന്ത്രി പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരേ വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.

Top