ഷഹീന്‍ബാഗില്‍ ‘രാഷ്ട്രീയക്കളി’; ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒടുവില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി ഷഹീന്‍ബാഗ് വിഷയത്തില്‍ പ്രതികരിച്ചു. ഷഹീന്‍ബാഗ് സമരം രാഷ്ട്രീയക്കളിയാണെന്ന വിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി
നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ആദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രതികരണം.

‘ഡല്‍ഹിയിലെ പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. എഎപിയും കോണ്‍ഗ്രസ്സും പ്രതിഷേധത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഷഹീന്‍ബാഗ് സമരത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇന്നത്തെ ഷഹീന്‍ബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം. ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ അരാജക വാദികളെ അനുവദിക്കില്ല,’ – പ്രധാനമന്ത്രി പറഞ്ഞു.

മനുഷ്യത്വത്തെക്കാളും വലുതാണോ രാഷ്ട്രീയമെന്ന് എഎപി സര്‍ക്കാരിനോട് മോദി ചോദിച്ചു. എഎപി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top