‘നിസാരമെങ്കിലും മഹത്തരം’; വെള്ളം കുടിച്ച ശേഷം ടാപ്പ് പൂട്ടിപ്പോകുന്ന കുരങ്ങന്റെ വീഡിയോ വൈറല്‍

നുഷ്യനേക്കാള്‍ വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആരോ പറഞ്ഞു പഠിപ്പിച്ച പോലെ വളരെയധികം വിവേകത്തോടെ ടാപ്പ് തുറന്ന് വെള്ളം കുടിച്ച ശേഷം ടാപ്പ് പൂട്ടി പോകുന്ന കുരങ്ങന്റെ ടിക് ടോക് വീഡിയോ ഡോ. എസ് വൈ ഖുറൈഷിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂടിയാണ് ഇദ്ദേഹം.

മനുഷ്യര്‍ക്കായുള്ള മനോഹരസന്ദേശം എന്ന അടിക്കുറിപ്പോടെയായിരുന്നു ഖുറൈഷി ഈ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പതിനായിരത്തിലധികം പേര്‍ വീഡിയോ ഇതിനോടകം റീട്വീറ്റ് ചെയ്തു കഴിഞ്ഞു. മുപ്പതിനായിരത്തിലേറെ പേര്‍ ലൈക്കുകളും കമന്റുകളുമായി കുരങ്ങന്റെ വിവേകത്തെ പ്രശംസിക്കുന്നു.

നമ്മള്‍ പലപ്പോഴും അശ്രദ്ധമായി മറന്നുപോകുന്ന കാര്യമാണ് ഈ വീഡിയോ ഓര്‍മിപ്പിക്കുന്നത്. നിസാരമെന്ന് തോന്നുമെങ്കിലും കുരങ്ങന്‍ ചെയ്ത കാര്യം എത്രത്തോളം മഹത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. രസകരമായ കമന്റുകളാണ് പലരും പങ്ക് വെച്ചത്.

മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ വിവേകവും ബുദ്ധിയുമുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ പ്രകൃതിയോട് മനുഷ്യരേക്കാള്‍ സ്നേഹം മൃഗങ്ങള്‍ക്കുണ്ടെന്ന മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. വെള്ളത്തിന്റെ വില അതിനറിയാമെന്നും പൂര്‍വിക സഹോദരനില്‍ നിന്ന് നമുക്ക് ലഭിക്കുന്ന മികച്ച സന്ദേശമാണിതെന്നും ചിലര്‍ പറഞ്ഞു.

Top