കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി തേടി മോഡേണ

വാഷിങ്ടൺ: കോവിഡ് വാക്സിൻ അമേരിക്കയിലും യൂറോപ്പിലും അടിയന്തരമായി ഉപയോഗിക്കാൻ അനുമതിതേടി അധികൃതരെ സമീപിക്കുമെന്ന് നിർമാതാക്കളായ മോഡേണ. അവസാനഘട്ട പരീക്ഷണത്തിൽനിന്ന് ലഭിച്ച വിവരങ്ങൾ വാക്സിൻ 94 ശതമാനവും ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മോഡേണ അവകാശപ്പെടുന്നു.

ഗുരുതര രോഗബാധ തടയുന്നതിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്നും മോഡേണ വ്യക്തമാക്കിയിട്ടുണ്ട്. 30,000 പേരിൽ നടത്തിയ പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച 11 പേർക്കും മറ്റുവസ്തു നൽകിയ 185 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്സിന് പകരം മറ്റുവസ്തുക്കൾ നൽകിയ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു. ഇതിൽനിന്നാണ് ഗുരുതര രോഗബാധ തടയുന്നതിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മോഡേണ വ്യക്തമാക്കി.

Top