അമേരിക്കന്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഉടനെന്ന്

ന്യൂയോര്‍ക്ക്: ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഒന്നാം ഘട്ട പരീക്ഷണം ഫലം കണ്ടതായി പഠനം. പരീക്ഷണം നടത്തിയ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും ഫലം ഉണ്ടാക്കുന്നതായി കണ്ടെത്തി.

നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്സിന്‍ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്. വാക്സിന്‍ കുത്തിവെച്ചപ്പോള്‍ ക്ഷീണം, വിറയല്‍, തലവേദന, പേശികളില്‍ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്.

പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കില്‍ പ്രതിവര്‍ഷം തങ്ങള്‍ക്ക് 500 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് മൊഡേണ അറിയിച്ചു. 2021 മുതല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കി.

Top