കൊല്‍ക്കത്തയില്‍ വീണ്ടും യുവ മോഡല്‍ ജീവനൊടുക്കി

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ വീണ്ടും യുവ മോഡല്‍ ആത്മഹത്യ ചെയ്തു.മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സരസ്വതി ദാസ് (18)നെയാണ് കസബ ബേഡിയാഡങ്കയിലെ വീട്ടുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം.പിതാവ് ഉപേക്ഷിച്ചുപോയ സരസ്വതിയെ അമ്മയും അമ്മായിയും ചേര്‍ന്നാണ് വളര്‍ത്തിയത്.ഇവര്‍ ജോലിക്ക് പോയ ശേഷമാണ് സരസ്വതി ജീവനൊടുക്കിയത്.മുത്തശ്ശിയാണ് മുറിയില്‍ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ സരസ്വതിയെ ആദ്യം കണ്ടത്.ഉടനെ കുരുക്ക് മുറിച്ച് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

രണ്ടാഴ്ച്ചക്കിടെ നാലാമത്തെ മോഡലാണ് നഗരത്തില്‍ ജീവനൊടുക്കുന്നത്.മറ്റു മോഡലുകളുടെ മരണവുമായി സരസ്വതിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.യുവതിയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

 

 

Top