ലോക്‌സഭാ തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങള്‍ പാലിക്കേണ്ട പെരുമാറ്റചട്ടം നിലവില്‍ വന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങള്‍ പാലിക്കേണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സമൂഹമാധ്യമങ്ങള്‍ സ്വയം പെരുമാറ്റചട്ടം തയ്യാറാക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പ്രചരാണത്തിന്റെ ഭാഗമായതോടെയാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കമ്പനികള്‍ സ്വയം തയ്യാറാക്കി നല്കിയ ചട്ടം കമ്മീഷന്‍ അംഗീകരിച്ചു.

ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

*പെരുമാറ്റചട്ടം ലംഘിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളെ അറിയിക്കും. മൂന്നു മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി എടുക്കും

*തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ആലോചനകള്‍ക്കായി കമ്പനികള്‍ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനും പരസ്യങ്ങള്‍ക്കും കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങും

*കൈക്കൊള്ളുന്ന നടപടികള്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷനേയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമൂഹമാധ്യമങ്ങള്‍ അറിയിക്കും.

*നിശബ്ദ പ്രചാരണ സമയത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും തടയും.

*ഇതാദ്യമായാണ് സമൂഹമാധ്യമങ്ങള്‍ക്കും പെരുമാറ്റചട്ടം വരുന്നത്. സമൂഹമാധ്യമ നിരീക്ഷത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Top