ബംഗാളി ടിവി അവതാരകയും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു

കൊല്‍ക്കത്ത : മിസ് ഇന്ത്യ ഫൈനലിസ്റ്റും ബംഗാളി ടിവി അവതാരകയും നടിയുമായ സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു.
ശനിയാഴ്ച രാവിലെ അഞ്ചോടെ കൊല്‍ക്കത്തയിലെ രാഷ്ബഹാരി അവന്യൂവിലായിരുന്നു അപകടം.

സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. തോളെല്ലിന് പരിക്കേറ്റ വിക്രം ചാറ്റര്‍ജി ചികിത്സയിലാണ്.

കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്.

Top