റിയല്‍മിയുടെ പുതിയ ഫോണ്‍ സി3 ഇന്ത്യയിലെത്തി;ഫ്‌ലിപ്കാര്‍ട്ട് വഴി സ്വന്തമാക്കാം

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. എച്ച്ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ബ്ലേസിംഗ് റെഡ്, ഫ്രോസണ്‍ ബ്ലൂ കളര്‍ വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാം. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിട്ടുള്ളത്.

റിയല്‍മി സി 3 ഇന്ത്യയില്‍ അവതരിപ്പിച്ചത് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 6,999 രൂപ എന്ന വിലയിലാണ്. 4 ജിബി റാം + 64 ജിബി റോം ഉള്ള ടോപ്പ് എന്‍ഡ് വേരിയന്റ് 7,999 രൂപയാണ് വില വരുന്നത്.

12 എംപി പ്രൈമറി ക്യാമറ + 2 എംപി ഡെപ്ത് സെന്‍സറും എല്‍ഇഡി ഫ്‌ലാഷും സംയോജിപ്പിച്ച ഡ്യൂവല്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്ഫോണിന്റെ പിന്‍വശത്ത് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 എംപി ക്യാമറ സെന്‍സറാണ് നല്‍കിയിരിക്കുന്നത്. 10W ചാര്‍ജിംഗ് പിന്തുണയുള്ള 5,000 mAh നോണ്‍-റിമൂവബിള്‍ ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

Top