ഫോണ്‍ നന്നാക്കാതിരിക്കാന്‍ കൈക്കൂലി നല്‍കി ഭര്‍ത്താവ്

ന്നാക്കാനെടുത്ത മൊബൈൽ ഫോൺ തുറന്നു നോക്കിയപ്പോൾ സർവ്വീസ് സെന്ററിലെ ജീവനക്കാരൻ ഞെട്ടി അതിൽ കുറച്ച് പണവും പിന്നെ ഒരു കത്തും . സ്വന്തം മൊബൈൽ നന്നാക്കി കിട്ടാതിരിക്കാൻ ഒരു ഭർത്താവ് നൽകിയ കൈക്കൂലിയായിരുന്നു ആ പണം .

ദയവ് ചെയ്തത് എന്റെ ഫോൺ നന്നാക്കരുത്. ഭാര്യ എന്നെ തല്ലികൊല്ലും. ഇതോടൊപ്പമുള്ള 200 ഡോളർ നിങ്ങൾക്കുള്ളതാണ്, (ഫോൺ നന്നാക്കാതിരിക്കാനുള്ള കൈക്കൂലി) നന്ദി” ഇതാണ് പണത്തോടൊപ്പമുള്ള കുറിപ്പ്.

പലരും എടിഎം നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വകാര്യ ഫോട്ടോകളുമൊക്കെ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കാറുണ്ട് . സാധാരണഗതിയിൽ സർവീസ് സെന്ററിലെ ജീവനക്കാർക്ക് ഫോൺ നന്നാക്കാൻ കൊടുക്കുമ്പോഴാണ് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ രഹസ്യങ്ങൾ ഒക്കെ പുറത്താകുക . അത്തരത്തിൽ ചില രഹസ്യങ്ങൾ പുറത്താകുമെന്ന ഭയമാണ് പാവം ഭർത്താവിനെ കൊണ്ട് കൈക്കൂലി കൊടുപ്പിക്കാൻ ഇടയാക്കിയത്.

‘ തങ്ങളുടെ പെൺസുഹൃത്തുക്കളെ നൈസായി പറ്റിക്കുന്ന ഉപഭോക്താക്കളെ എനിക്കെന്തോ ഇഷ്ടമാണ്‘ എന്നാണ് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോടൊപ്പം സർവീസ് സെന്റർ ജീവനക്കാരൻ കുറിച്ചത്. ചിത്രങ്ങൾക്ക് 1.6 മില്യൺ ലൈക്കുകളും 10,000-ൽ അധികം കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

Top