ഐഫോണ്‍ 12 പ്രോ; 64 എംപി ക്യാമറ സെറ്റപ്പോടെ പുറത്തിറങ്ങും

പ്പിള്‍ 2020 ലെ തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരീസ് പുറത്തിറക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐഫോണ്‍ 12നെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഐഫോണ്‍ 12 പ്രോ 64 എംപി ക്യാമറ സെറ്റപ്പോടെയായിരിക്കും പുറത്തിറങ്ങുക എന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന റിപ്പോര്‍ട്ട്.

ആപ്പിളിന്റെ 64 മെഗാപിക്‌സല്‍ ഏറ്റവും മികച്ച ക്യാമറ തന്നെയായിരിക്കും. ഇതിനൊപ്പംതന്നെ ബാറ്ററിയെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിള്‍ ഐഫോണ്‍ 12 പ്രോ 4,400 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

വരാനിരിക്കുന്ന ഐഫോണ്‍ 12 പ്രോയുടെ ക്യാമറ സെറ്റപ്പിലേക്ക് കമ്പനി നൈറ്റ് മോഡ് ടെലിഫോട്ടോ ക്യാമറ കൂടി വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 12 പ്രോയില്‍ പുതിയ ടൈം-ഓഫ്-ഫ്‌ലൈറ്റ് 3 ഡി സെന്‍സറും കൊണ്ടുവരും.

Top