മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം ; 16കാരി തീ കൊളുത്തി മരിച്ചു

ഹൈദരാബാദ്: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ മാതാപിതാക്കൾ വഴക്ക് പറഞ്ഞു. തുടർന്ന് 16 വയസുകാരി തീകൊളുത്തി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തീകൊളുത്തി മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണിൽ കൂടുതൽ നേരം ഉപയോഗിക്കുന്നതിനെ തുടർന്ന് മാതാപിതാക്കളും കുട്ടിയും തമ്മിൽ തർക്കമുണ്ടാകുകയും വഴക്കിലേക്ക് എത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.

കുട്ടിയെ കാണാതായത് മുതൽ അയൽക്കാരുടെ സഹായത്തോടെ മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചു. തെരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും തീകൊളുത്തിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപവാസികൾ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ സമീപത്ത് നിന്നും കണ്ടെടുത്തു.

Top