മൊബൈൽ ​താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

mobile tariff reduction

ന്യൂഡൽഹി:ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യ​ത്ത് മൊബൈൽ ഫോൺ ​താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ താരിഫുകൾ 20 ശതമാനം വരെ വർദ്ധിപ്പി​ക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകൾക്ക് നിലവിലത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും. 5G-അടിസ്ഥാനത്തിലാകും താരിഫുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എയുടെ റിപ്പോർട്ടിൽ 2024 താരിഫ് വർദ്ധനയുടെ വർഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. മൊബൈൽ താരിഫുകളിൽ അവസാനമായി വൻ തോതിൽ വർദ്ധനവുണ്ടായത് 2021-ലാണ്. എന്നാലും ചില സർക്കിളുകളിൽ പ്രീപെയ്ഡ് മേഖലയിൽ കമ്പനികൾ താരിഫ് പരിഷ്കരിച്ചിരുന്നു.

ഉപഭോക്താക്കളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനം വർധിപ്പിക്കേണ്ട സാഹചര്യമാണു​ള്ളതെന്നാണ് കമ്പനികളുടെ നിലപാട്. സർവിസ് മെച്ച​പ്പെടുത്താൻ കൂടുതൽ നിക്ഷേപം നടത്തണമെന്നും കമ്പനികൾ വിശദീകരിക്കുന്നു.

Top