mobile phone video directly publish youtub

ഫേസ്ബുക്ക് ലൈവ് വീഡിയോ പ്രഖ്യാപനത്തിനും ട്വിറ്റര്‍ ലൈവ് സ്ട്രീമിങ് സൈറ്റായ പെരിസ്‌കോപ് ഏറ്റെടുത്തതിന് ശേഷം യൂട്യൂബും ലൈവ് വീഡിയോ ലോകത്തെ കാണക്കാനുള്ള അവസരം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒരുക്കുന്നു. യൂട്യൂബ് കണക്ട് എന്ന പേരില്‍ ഗൂഗിളിന്റെ സ്വന്തം ലൈവ് വീഡിയോ സൈറ്റാണ് തയ്യാറാക്കുന്നത്.

ഗൂഗിള്‍ അക്കൗണ്ടിലോ യൂട്യൂബിലോ ലോഗിന്‍ ചെയ്തതിന് നേരിട്ട് തന്നെ ലൈവ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം യൂട്യൂബില്‍ പബ്ലിഷ് ചെയ്യാനുമുള്ള ഒപ്ഷനായിരിക്കും ഉണ്ടായിരിക്കുക ആ വീഡിയോ യൂട്യൂബ് ഉപയോക്താക്കള്‍ക്ക് കാണാനുള്ള അവസരം ഉണ്ടാകുന്നതിനൊപ്പം അത് ആര്‍ക്കൈവ് ചെയ്യാനും സാധിക്കും.

VentureBeat എന്ന വെബ്‌സൈറ്റിലാണ് യൂട്യൂബിന്റെ ലൈവ് സ്ടീം പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത് യൂട്യൂബില്‍ എന്ന് മുതലാണ് എന്ന കാര്യം കമ്പനി ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

Top