കുട്ടികളില്‍ മൊബൈല്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകം

തിരുവനന്തപുരം: മൊബൈല്‍ കുട്ടികളില്‍ മയക്കുമരുന്നിനേക്കാള്‍ മാരകമായ പ്രത്യാഖാതങ്ങള്‍ ശൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടി വരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടാതെ ടാബ്‌ലെറ്റ്, ഗെയിം കണ്‍സോള്‍, ലാപ്‌ടോപ്, ടിവി അഡിക്ഷനും ശിശുക്കളിലും കൗമാരക്കാര്‍ക്കിടയിലും വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍ മൊബൈല്‍ ഫോണ്‍ഡിജിറ്റല്‍ സ്‌ക്രീന്‍ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചെന്നു കണക്കുകള്‍ പറയുന്നു. മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് സ്‌ക്രീന്‍ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളെന്നതിന് ഇതൊരു തെളിവാണ്.

മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈല്‍ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. അഡിക്ഷനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്‌ക്രീന്‍ ഉപയോഗത്തിനാകുമെന്നു കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് വെളിപ്പെടുത്തുന്നത്.

Top