വിമാനങ്ങളിലും കപ്പലുകളിലും യാത്ര ചെയ്യുന്നവര്‍ക്കും ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം

വിമാനങ്ങളിലും കപ്പലുകളിലും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. ഇന്ത്യയുടെ പരിധിയില്‍ യാത്ര ചെയ്യുമ്പോള്‍ കപ്പലുകളിലും വിമാനത്തിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു.

മൊബൈല്‍ വഴി കോളുകള്‍ നടത്താനും ഇന്‍ര്‍നെറ്റ് ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് സാധിക്കും. ഇന്ത്യയിലെ ഷിപ്പിംഗ് കമ്പനികള്‍ക്കും ഇന്ത്യന്‍വിദേശ വിമാന കമ്പനികള്‍ക്കും ഇന്ത്യന്‍ ടെലികോം ദാതാക്കളുമായി സഹകരിച്ച് ഫോണ്‍ സേവനം ലഭ്യമാക്കാവുന്നതാണ്.

കൂടാതെ ബഹിരാകാശ വകുപ്പിന്റെ അനുമതിയോടെ ആഭ്യന്തരവിദേശ ഉപഗ്രഹങ്ങള്‍ വഴിയും ഈ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിവരം. ഭൂമിയിലെ മൊബൈല്‍ ശൃംഖലകളുമായി ബന്ധം വന്ന് തടസ്സമുണ്ടാകാതിരിക്കാനായി , ഭൂമിയില്‍ നിന്നും ഏകദേശം 3,000 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ മാത്രമായിരിക്കും വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക.

Top