വൊഡാഫോണ്‍-ഐഡിയ കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു

രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിരക്ക് കുത്തനെ കൂടൂന്നു. കോളുകള്‍ക്കും ഇന്‍റര്‍നെറ്റ് സേവനത്തിനുമുള്ള നിരക്കുകൾ വൊഡാഫോണ്‍-ഐഡിയ പകുതിയോളം കൂട്ടി.

നിരക്കുകള്‍ ശരാശരി 42 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ മൂന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. 2 ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു.

മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കു. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേററ , ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.

എയര്‍ടെല്ലും റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം ഐഡിയക്ക് 50,921 കോടി രൂപയും എയര്‍ടെല്ലിന് 23,045 കോടിയുമാണ് നഷ്ടം. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കന്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആശങ്ക ട്രായിക്കുണ്ട്.

Top