ആറു മാസത്തിനുള്ളിൽ മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കും

ന്യൂഡൽഹി : ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്‍കി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തല്‍. 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്പനിക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയർടെൽ മേധാവി പറയുന്നത്.

കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോണ്‍ഫറന്‍സ് കോളില്‍ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാല്‍ വിത്തല്‍ താരിഫ് വര്‍ധനവ് എപ്പോഴുണ്ടാകുമെന്നു വെളിപ്പെടുത്തിയിട്ടില്ല. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 200 മുതല്‍ 300 രൂപയാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നതെന്ന് വിത്തല്‍ പറഞ്ഞു. ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതിൽ ടെലികോം ഓപ്പറേറ്റർ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിത്തല്‍ പറഞ്ഞു.

16 രാജ്യങ്ങളിലായി 440 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്. എയര്‍ടെല്ലിന്റെ അര്‍പു ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 162 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 128 രൂപയായിരുന്നു. ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. എന്നാല്‍, അത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.

Top