മൊബൈല്‍ ഫോണ്‍ ബാറ്ററിയില്‍ പരിഷ്‌കാരം; വൈദ്യുതവിശ്ലേഷണത്തിന് ഖര രൂപത്തിലുള്ള മാധ്യമവും

മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയുടെ ശേഷി കൂട്ടാനാകുമെന്ന വാദവുമായ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ബാറ്ററിയുടെ 15 ശതമാനം ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ കൂടാതെ ലാപ്‌ടോപ് , ഇലക്ട്രിക് വാഹനങ്ങള്‍ക്കും സമാനരീതിയിലുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നാണ് ചൈനയിലെ ബീജിംഗില്‍ നിന്നുമുള്ള ഈ ഗവേഷകര്‍ പറയുന്നത്.

നിലവില്‍ ബാറ്ററിയിലെ വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്നത് ദ്രവരൂപത്തിലുള്ള മാധ്യമമാണ്. ഇതിലേക്ക് ഖരമാധ്യമവും അധികമായി ചേര്‍ത്താല്‍ ബാറ്ററിയുടെ ശേഷി പതിനഞ്ച് ശമതാനം ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്രമേളയില്‍ ഇവര്‍ തെളിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പരിഷ്‌കരണം ബാറ്ററിയില്‍ വരുത്തിയാല്‍ ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.

Top