ഇന്ത്യയില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

mobile

മുംബൈ: ഇന്ത്യയില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ത്യന്‍ ബാങ്കിങ് ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബാങ്കിങ്ങിനെ പൂര്‍ണമായി അംഗീകരിച്ചെന്ന് ഗ്ലോബല്‍ ബാങ്കിങ്, പേമെന്റ് ടെക്‌നോളജി സേവനദാതാക്കളായ ഫിസ് പറഞ്ഞു.

ഫിസിന്റെ പഠനമനുസരിച്ച് 86 ശതമാനം ഇന്ത്യന്‍ ബാങ്കിങ് ഉപഭോക്താക്കള്‍ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. 82 ശതമാനം ഉപഭോക്താക്കളും അവരുടെ പ്രാഥമിക ബാങ്ക് നല്‍കുന്ന സേവനങ്ങളില്‍ തൃപ്തരാണ്. സ്വകാര്യ ബാങ്കുകളുടെ ഉപഭോക്താക്കള്‍ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളേക്കാള്‍ തൃപ്തരാണെന്നും ഫിസിന്റെ സര്‍വേയില്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ ബാങ്കിങ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും സര്‍വേയില്‍ പറയുന്നു.

Top