കാറുകൾ സ്റ്റാർട്ട് ചെയ്യാൻ മൊബൈല്‍ ആപ്പുമായി ബിഎംഡബ്ല്യൂ എത്തുന്നു

കാറുകളില്‍ ഇനി താക്കോലുകള്‍ ആവിശ്യമുണ്ടോ എന്ന ആലോചനയിലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ.

ബിഎംഡബ്ല്യൂവിന്റെ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

കാര്‍ അണ്‍ലോക്ക് ചെയ്യുന്നതിനും. കാറിലെ മള്‍ടിമീഡിയാ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും നിലവില്‍ ബിഎംഡബ്ല്യു ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട്.

എല്ലാവരും സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവരാണ് എന്ന ചിന്തയിലാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മൊബൈൽ അപ്ലിക്കേഷൻ എന്ന ആശയം കമ്പനി ആലോചിക്കുന്നത്.

അത് മാത്രമല്ല ബിഎംഡബ്ല്യു ഉപയോക്താക്കള്‍ക്കുള്ള മറ്റ് സേവനങ്ങളും സ്മാര്‍ട്‌ഫോണ്‍ വഴിയാക്കുന്നതിനെ കുറിച്ചും ബിഎംഡബ്ല്യു കാര്യമായി ആലോചിക്കുന്നുണ്ട്.

പുതിയ ആശയം എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് കമ്പനി പരിശോധിച്ച് വരികയാണ്.

എന്തായാലും പുതിയ കണ്ടെത്തലുകൾക്കൊപ്പം കാര്‍ സ്റ്റാര്‍ട്ട് ചെയ്യാൻ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഒരു പുതിയൊരു കാലഘട്ടവും ഉടൻ പ്രതീക്ഷിക്കാം.

Top