മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഇനി ഓട്ടോറിക്ഷാ നിരക്ക് അറിയാം

തിരുവനന്തപുരം: ഇനി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാം. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരവും നിരക്കും ഇനി യാത്രക്കാരന് ഈ ആപ്പിലൂടെ തിരിച്ചറിയാനാവും. ലീഗല്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ആപ്ലിക്കേഷന്റെ പരീക്ഷണ ഉപയോഗം ആരംഭിച്ച് കഴിഞ്ഞു.

ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കൃത്യമായി അറിയാനും അത് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാനും ഈ ആപ്പിന് സാധിക്കും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല.

ജി.പി.എസ്. ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. കണ്‍ട്രോള്‍ റൂം സ്ഥാപിച്ചാല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച് ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും.

Top