യാത്രക്കാര്‍ക്ക് സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുകളുമായി സൗദി എയര്‍ലൈന്‍സ്

റിയാദ്: യാത്രക്കാര്‍ക്ക് 5 സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയര്‍ലൈന്‍സ്. ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനമാണ് എയര്‍ലൈന്‍സ് ആരംഭിച്ചിരിക്കുന്നത്. എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താനാവും.

നേരത്തെ തന്നെ സൗദി വിമാനങ്ങളില്‍ വാട്ട്‌സ്ആപ്പ്, ഐ മെസേജ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് ആപ്ലിക്കേഷനുകള്‍ കൂടി സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കിയിരിക്കുന്നത്.

വിമാന യാത്രക്കിടെ ഇത്രയേറെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്ന ലോകത്തെ ഏക വിമാന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ് എന്ന് അധികൃതര്‍ വ്യക്തമാക്കി.

Top