ആഭ്യന്തര വിമാന സര്‍വീസുകളില്‍ തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡും

aadhar

ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രയില്‍ തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് വ്യോമയാന സുരക്ഷാ ഏജന്‍സി.

വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമാണ്.

പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരമായി ഇനി മുതല്‍ മൊബൈല്‍ ആധാര്‍ കാര്‍ഡും ഉപയോഗിക്കാന്‍ സാധിക്കും.

ദേശസാല്‍കൃത ബാങ്കിന്റെ പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെ സര്‍വീസ് ഫോട്ടോ ഐ.ഡി കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.

ഭിന്നശേഷിയുള്ളവര്‍ക്ക് ഫോട്ടോയോ തിരിച്ചറിയല്‍ കാര്‍ഡോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ഉപയോഗിക്കാം.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാവുന്നതാണ്.

Top