ആള്‍ക്കൂട്ട സമരങ്ങള്‍; മുരളീധരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് ആള്‍ക്കൂട്ട സമരങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയ കെ മുരളീധരന് മറുപടിയുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ടെന്ന് എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനം ആണ്. അടിയന്തര കാര്യങ്ങള്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും തീരുമാനിക്കും. കെ മുരളീധരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഹസ്സന്‍ പറഞ്ഞു.

ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് ഉമ്മന്‍ ചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാര്‍ട്ടിയിലോ പൊട്ടിത്തെറിയില്ല.

യു ഡി എഫ് തല്‍ക്കാലം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ല. മുന്നണിയില്‍ മടങ്ങി വരണോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും എംഎം ഹസ്സന്‍ പറഞ്ഞു. യുഡി എഫിലേക്ക് വരണമെന്ന് എന്‍സിപി ആഗ്രഹം പ്രകടിപ്പിച്ചാല്‍ ആലോചിക്കാമെന്നും ഹസ്സന്‍ പറഞ്ഞു.

Top