കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് പ്രചരണം; രാജസ്ഥാനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

beat

ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണത്തെ തുടര്‍ന്നാണ് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആള്‍വാറിലെ തനാഗാസിയിലാണ് മുപ്പത്തൊമ്പതുകാരനായ ചന്ദ്രശേഖറിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. 21 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top