ആൾക്കൂട്ടത്തിൻറെ കാട്ടുനീതി നടപ്പാക്കൽ തടഞ്ഞേ തീരൂ : കോൺഗ്രസ്സ് എം എൽ എ

ന്യൂഡൽഹി: അക്രമാസക്തമായ ആൾക്കൂട്ടം ജീവനപഹരിക്കുന്നതു തടയാൻ കർശനനിയമം വേണമെന്നു കോൺഗ്രസ്സ്. ഈയിടെ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ ആൾക്കൂട്ടം നിഷ്ക്കരുണം വേട്ടയാടിയതുൾപ്പടെ കഴിഞ്ഞ നാലഞ്ചു വർഷത്തിൽ രാജ്യത്തു സംഭവിക്കുന്ന മതപരമായ സാമൂഹികധ്രുവീകരണത്തിനും, നിയമവാഴ്ച കയ്യേറ്റത്തിനുമെതിരെ നടപടി കൈക്കൊള്ളണമെന്ന് ആരിഫ് കാസിം ആവശ്യപ്പെട്ടു.

ഇതിനു സമാനമായ സംഭവങ്ങൾ രാജ്യത്തുടനീളം നടക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രഗവണ്മെൻറ് പത്തു വർഷം തടവുൾപ്പടെ, പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Top