പശുമോഷ്ടാക്കളെന്ന് ആരോപണം; ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

murder

ബീഹാര്‍: ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുമോഷ്ടാക്കളെന്ന് ആരോപിച്ചാണ് മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബീഹാറിലെ സരണിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

പശുവിനെ മാഷ്ടിക്കാന്‍ എത്തിയെന്ന് ആരോപിച്ച മൂന്നുപേരെ ആള്‍ക്കൂട്ടം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തിലാണ് മരണം സംഭവിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പെ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.

മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top