ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ബംഗാളിലും കേരളത്തിലും സംഭവിക്കുന്നു;ഇവിടെ ഭരിക്കുന്നത് ബിജെപിയല്ലെന്ന്…

ന്യൂഡല്‍ഹി:ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി ജെ പിയുമായി ബന്ധപ്പെടുത്തരുതെന്ന് ബിജെപി എം പി സുനിതാ ദുഗ്ഗല്‍. അതിവേഗം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യമാണത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ബംഗാളിലുണ്ടാകുന്നുണ്ട്. കേരളത്തിലും സംഭവിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി ജെ പിയല്ലെന്നും സുനിതാ ദുഗ്ഗല്‍ പറഞ്ഞു.

ഹരിയാനയിലെ സിര്‍സയില്‍നിന്നുള്ള ബി ജെ പി എം പിയാണ്‌ സുനിതാ ദുഗ്ഗല്‍. ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഉദ്യോഗസ്ഥയായിരുന്ന സുനിത സ്വയം വിരമിക്കലിനു ശേഷം 2014ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പിയില്‍ ചേരാന്‍ തനിക്ക് പ്രചോദനമായത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണെന്ന് അവര്‍ പറഞ്ഞു.

ലോക്സഭയിലെ വനിതാ എം പിമാരുടെ പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ടാവാന്‍ വലിയൊരളവില്‍ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണെന്നും അവര്‍ പറഞ്ഞു. അവര്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ അവസരം നല്‍കി. ലോക്സഭയിലെ 78 വനിതകളില്‍ 41 പേരും ബി ജെ പിയില്‍നിന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top