ബിഹാറില്‍ കാലി വില്‍പനക്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പട്‌ന: ബിഹാറില്‍ കാലി വില്‍പനക്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുഹമ്മദ് ജമാല്‍ എന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ബംഗാളിലെ മാള്‍ഡ ആഴ്ച ചന്തയിലേക്ക് കാലികളുമായി പോകുകയായിരുന്ന ജമാലിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ജമാലിന്റെ കാലികളിലൊന്ന് ബൈക്കിലിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ജമാലിന്റെ കൂടെയുണ്ടായിരുന്ന സഹോദരനും കൂട്ടുകാരനും ഓടിരക്ഷപ്പെട്ടു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജമാലിന്റെ കുടുംബാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ജമാലിന്റെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചു. കാലിക്കച്ചവടത്തില്‍ ചിലര്‍ക്കുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജമാലിന്റെ സഹോദരന്റെ പരാതിയില്‍ ലീലാധര്‍, അയാളുടെ സഹോദരങ്ങള്‍, അച്ഛന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Top