കുട്ടികളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ട ആക്രമണം

റാഞ്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം നടന്നത്.

പിന്തുലാല്‍ ബര്‍മന്‍ എന്നയാള്‍ തന്റെ ആറും 10ഉം വയസുള്ള മക്കള്‍ക്കൊപ്പം ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ചെറിയ കുട്ടി പലഹാരത്തിനായി വാശി പിടിച്ച് ഉറക്കെ കരഞ്ഞപ്പോള്‍ ബെര്‍മന്‍ കുട്ടിയെ തല്ലിയിരുന്നു. ഇതു കണ്ട് പെട്ടെന്ന് ഇവര്‍ക്കു ചുറ്റും ആളുകള്‍ കൂടുകയായിരുന്നു. ഇയാള്‍ കുട്ടികളെ കടത്തുന്നയാളാണെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു.

എന്നാല്‍, പൊലീസ് സമയത്തെത്തിയതിനാല്‍ ബര്‍മനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിക്കാനായി. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ മക്കളെ സഹോദരന്റെ വീട്ടിലാക്കാന്‍ പോകുകയായിരുന്നുവെന്നാണ് ബെര്‍മന്‍ പറഞ്ഞത്.

Top