പാക് അനുകൂല മുദ്രാവാക്യം വിളിച്ചു; അമുല്യ ലിയോനയുടെ വീടിന് നേരെ ആക്രമണം

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമുല്യ ലിയോനയുടെ വീടിന് നേരെ ആക്രമണം. പെണ്‍കുട്ടിയുടെ പിതാവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുലഗഡ്ഡെ ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്.

ഇന്നലെ രാത്രി ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് വീടിന്റെ ജനാലകളും വാതിലുകളും എറിഞ്ഞു തകര്‍ക്കുകയായിരുന്നു. എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിലാണ് പെണ്‍കുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

Top