സിയാലിന്റെ വിവരങ്ങള്‍ ഇനി ആപ്പിലൂടെ… കൊച്ചിന്‍ എയര്‍പോട്ട് റെഡി

യാത്രക്കാര്‍ക്ക് കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍)യാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ കൊച്ചിന്‍ എയര്‍പോട്ട് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ പ്ലാറ്റ് ഫോമുകളില്‍ ഈ സൗജന്യ ആപ്ലിക്കേഷന്‍ ലഭ്യമാകും.

വിമാനങ്ങളുടെ കൃത്യമായ സമയക്രമം, ബാഗേജ് ലഭ്യമാകുന്ന സ്ഥലം, ടോയ്‌ലെറ്റ്, ഡ്യൂട്ടീ ഫ്രീയിലെ ഉത്പന്നങ്ങള്‍, ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍, എയര്‍ലൈന്‍ ഓഫീസുകള്‍, ഇമിഗ്രേഷന്‍ ഓഫീസ്, കാലാവസ്ഥ,പാര്‍ക്കിംഗ് സൗകര്യം, എ.ടി.എം., ഫാര്‍മസി, ഫോണ്‍ ചാര്‍ജിംഗ് പോയിന്റ്, സ്‌മോക്കിംഗ് റൂം, കടകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഈ ആപ്പില്‍ ലഭിക്കും.

ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ആപ്പ് ലഭ്യാണ്. ആപ്പ് തയ്യാറാക്കിയിരിക്കുന്നത് ഇന്‍സ്യൂഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ്. കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാക്കുന്നത് ‘വെതര്‍ ഡോട്ട് കോം’ വെബ്സൈറ്റിന്റെ സഹായത്തോടെയാണ്.

Top