അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പ്, 10000 മീറ്റര്‍ ഓട്ടത്തില്‍ മോ ഫറയ്ക്കു സ്വര്‍ണം

ലണ്ടന്‍: അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ ബ്രിട്ടന്റെ മോ ഫറയ്ക്കു സ്വര്‍ണം.

26:49:51 സമയത്തില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഫറ എന്ന മോ ഫറ സ്വര്‍ണമണിഞ്ഞത്. ഉഗാണ്ടയുടെ ജോഷ്വ ചെപ്‌തേഗിക്ക് വെള്ളിയും കെനിയയുടെ പോള്‍ തനുയിക്ക് വെങ്കലവും ലഭിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി ദീര്‍ഘദൂര ഓട്ടത്തിലെ വിസ്മയമായി വിരാജിച്ച ഫറെ ഈ ചാമ്പ്യന്‍ഷിപ്പോടെ ലോകചാമ്പ്യന്‍ഷിപ്പ് വേദികളില്‍ നിന്ന് വിടപറയും. ഈയിനത്തില്‍ അദ്ദേഹത്തിന്റെ അവസാന പോരാട്ടമായിരുന്നു. 5000 മീറ്ററിലും ഫറ മത്സരിക്കുന്നുണ്ട്.

Top