മുസ്ലിങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെ ആവശ്യകതയെന്ത്?

മുംബൈ: സിഎഎക്കെതിരെ രാജ്യത്ത് മുസ്ലിങ്ങള്‍ സമരം ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മുംബൈയില്‍ നടത്തിയ ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

സി എ എ രാജ്യത്ത് ജനിച്ച മുസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ലെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു. നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു. നേരത്തെയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

Top