മുരളീധരൻെറ 800 വിക്കറ്റ് റെക്കോ‍ർഡ് ; ഇന്ത്യൻ താരം തകർക്കുമെന്ന് പ്രവചനം

മുത്തയ്യ മുരളീധരൻെറ 800 വിക്കറ്റ് എന്ന നേട്ടം ഒരു ഇന്ത്യൻ താരത്തിന് ഭേദിക്കാൻ ആകുമെന്ന് പ്രവചനം. മുരളീധരന്റെ ഈ നേട്ടം മറികടന്ന് റെക്കോർഡ് നേടാൻ അത്ര എളുപ്പമൊന്നും ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ 1. വർഷമായി ആ റെക്കോർഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. എന്നാൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് ആ റെക്കോർഡ് മറികടക്കാൻ സാധിക്കുമെന്നാണ് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ് പ്രവചിച്ചിരിക്കുന്നത്‍.

42 വയസ്സ് വരെ അശ്വിൻ ടെസ്റ്റിൽ കളിച്ചാൽ ഈ നേട്ടം കൈവരിക്കാൻ താരത്തിന് സാധിക്കുമെന്നാണ് ഹോഗ് പറയുന്നത് . നിലവിൽ 78 മത്സരങ്ങളിൽ നിന്ന് 409 വിക്കറ്റുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. നിലവിൽ വിക്കറ്റ് വേട്ടയിൽ ആറാം സ്ഥാനത്താണ്. മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ, രംഗണ ഹെറാത്ത്, ഹർഭജൻ സിങ് എന്നിവരാണ് റൺ വേട്ടയിൽ അശ്വിന് മുന്നിലുള്ളവർ.

Top