മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എം.എ. യൂസഫലി 5 കോടി രൂപ നല്‍കും

ദുബായ് : പ്രളയക്കെടുതിയില്‍പെട്ടവരെ സഹായിക്കാന്‍ കേരളത്തിന് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസുഫലിയാണ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്ന വിവരം വ്യക്തമാക്കിയത്.

കല്യാണ്‍ ജൂവലറി ഒരുകോടി രൂപയും നല്‍കും. ദുരിതം അനുഭവിക്കുന്ന ജനതയെ കൈപിടിച്ച് കയറ്റാന്‍ കേരള ജനത ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ അനേകായിരം സുമനസ്സുകള്‍ ദിനംപ്രതി മുന്നോട്ടു വരികയാണ്.

Top