തെരഞ്ഞെടുപ്പ് പ്രതീക്ഷകളുമായി എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിൽക്കുമെന്ന പ്രചാരണങ്ങൾ നിഷേധിച്ച് മന്ത്രി എം.എം.മണി.

ആരോഗ്യപ്രശ്നങ്ങൾ പൊതു പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നും എം.എം.മണി പറഞ്ഞു. നൂറ് സീറ്റ് നേടി എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്നും എം എം മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഒരു സ്വകാര്യ ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Top