ശശികലക്കും.. ശോഭാ സുരേന്ദ്രനുമെല്ലാം ‘അസുഖം’ വേറെയാണെന്ന് മന്ത്രി മണി !

കാഞ്ഞങ്ങാട്: ശശികലക്കും ശോഭാ സുരേന്ദ്രനും അസുഖം വേറെയാണെന്ന് തുറന്നടിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി മന്ത്രി എം.എം.മണി.കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചര്‍, അവര് പ്രസംഗിച്ചത് ശരിയാണേല്‍ അത് വര്‍ഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ലുന്നത്- മണി തുറന്നടിച്ചു.

എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭര്‍ത്താക്കന്മാര്‍ എന്തോ ചെയ്‌തോണ്ടിരിക്കുവാണോ ആവോ? വീട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്ക്ക് ആളുകളോട് പെരുമാറാന്‍… എന്നിങ്ങനെ തുടരുന്നു മന്ത്രിയുടെ പ്രസംഗം. ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നും എംഎം മണി പറഞ്ഞു. കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും എംഎം മണി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ് മന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം പുറത്തുവിട്ടത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെയും അധിക്ഷേപിച്ച വൈദ്യുതി മന്ത്രി എംഎം മണിയുടെ നടപടി വലിയ വിവാദത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.

Top