എം.എം മണിയുടെ പൈലറ്റ് വാഹനം അപടകത്തില്‍പ്പെട്ടു

ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് അപടകത്തില്‍പ്പെട്ടു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.എസ് ഐ അടക്കം മൂന്നു പൊലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

 

Top