‘കോവിഡ് സ്‌പ്രെഡിങ് യൂണിയന്‍’; കെഎസ്‌യുവിനെ പരിഹസിച്ച് എം എം മണി

കൊച്ചി: കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരിഹസിച്ച് മന്ത്രി എം എം മണി. കഴിഞ്ഞ ദിവസം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹം വ്യാജ മേല്‍വിലാസവും പേരുമാണ് കൊവിഡ് പരിശോധനക്കായി ഉപയോഗിച്ചത് എന്ന് ചൂണ്ടിക്കാട്ടി പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കി. ഇക്കാര്യം വിവാദമായ പശ്ചാത്തലത്തിലാണ് എം എം മണിയുടെ കുറിപ്പ്.

‘ചായകുടിച്ചാല്‍ കാശ് ‘അണ്ണന്‍ തരും.’കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും’വേറെ അണ്ണന്റെ തരും’എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ എസ് യുവിനെ കോവിഡ് സ്‌പ്രെഡിങ് യൂണിയന്‍ എന്നാണ് മന്ത്രി പരിഹസിച്ചത്.

Top